ന്യൂ ഡല്‍ഹി: ബിജെപിയുടെ കോവിഡ് വാക്സിന് തനിക്ക് വേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വാക്സിനെ വിശ്വസിക്കാനാവില്ലെന്നും അതുകൊണ്ട് താന്‍ സ്വീകരിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഞങ്ങളുടെ സര്‍ക്കാര്‍ വാക്സിന് തയ്യാറാക്കുമ്പോള്‍ എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ സൗജന്യ കോവിഡ് വാക്സിന് നല്‍കുന്നത് ആദ്യഘട്ടത്തില്‍ മാത്രമെന്ന് വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ആദ്യഘട്ടത്തില്‍ മുന്‍ഗണന പട്ടികയിലുള്ള മൂന്ന് കോടി പേര്‍ക്കാണ് വാക്സിന് സൗജന്യമായി നല്‍കുക. ബാക്കിയുള്ളവര്‍ക്ക് വാക്സിന് സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ രാജ്യത്ത് ഉടനീളം വാക്സിന് സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ വാക്സിന് വിതരണം സംബന്ധിച്ച ട്വിറ്റിലൂടെ വ്യക്തത നല്‍കുകയായിരുന്നു. എല്ലാവര്ക്കും വാക്സിന് സൗജന്യമായിരിക്കില്ലെന്നാണ് നേരത്തേ കേന്ദ്രം എടുത്തിരുന്ന നിലപാട്. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്ക്കും സൗജന്യ വാക്സില്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.