ന്യൂഡല്‍ഹി: ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജനികമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.
ഇതുവരെ സ്ഥിരീകരിച്ചതില്‍ പത്ത് സാമ്ബിളുകള്‍ ഡല്‍ഹിയിലും 10 എണ്ണം ബംഗളൂരുവിലും അഞ്ചെണ്ണം പുനെയിലും മൂന്ന് ഹൈദരാബാദിലും ഒന്ന് പശ്ചിമബംഗാളിലുമാണ്. രോഗം സ്ഥിരീകരിക്കപ്പെട്ട 29 പേരെയും ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗം ബാധിച്ചവരെല്ലാം സര്‍ക്കാറിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ ക്വാറന്‍റീനിലാണ്. മുമ്ബുണ്ടായിരുന്നതിനേക്കാളും അതിവേഗത്തില്‍ പടരുന്നതാണ് യു.കെയില്‍ കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊറോണ വൈറസ്.