റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 119 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 3,62,339 ആയി. 174 പേർ സുഖം പ്രാപിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 3,53,353 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11 മരണങ്ങള് റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 6196 ആയി.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2790 പേരാണ്. ഇതിൽ 393 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.