കാനോ: നൈജീരിയയില്‍ ബോക്കോഹറാമിന്റെ ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. ക്രിസ്മസിനോടനുബന്ധിച്ച് ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചിബോക്കിന് 20 കിലോമീറ്റര്‍ അടുത്താണ് ആക്രമണത്തിനിരയായ ഗ്രാമം. ബോണോ സ്റ്റേറ്റിലെ ക്രിസ്ത്യന്‍ ഗ്രാമത്തിന് നേരെയാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു. ഏഴ് പേര് കൊല്ലപ്പെടുകയും പത്തോളം വീടുകള്‍ അഗ്നിക്കിരയാകുകയും ഭക്ഷ്യസാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തെന്ന് അധികൃതര്‍ പറഞ്ഞു.