റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 178 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 361903 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 207 പേര് കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 352815 ആയി ഉയര്‍ന്നു. 9 പേര് കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ മരണം 6168 ആയി ഉയര്‍ന്നു.
നിലവില്‍ 2920 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതില്‍ 376 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.6 ശതമാനമാണ്. 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 44, മക്ക 31, മദീന 31, കിഴക്കന്‍ പ്രവിശ്യ 29, അസീര്‍ 9, തബൂക്ക് 9, വടക്കന്‍ മേഖല 7, ഖസീം 6, അല്‍ബാഹ 4, അല്‍ജൗഫ് 3, ഹാഇല്‍ 3, നജ്റാന് 1, ജീസാന് 1.