ബെംഗളൂര്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവല്‍സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബെംഗളൂര്. ഡിസംബര്‍ 30 മുതല്‍ നാല് ദിവസത്തേക്കാണ് നിയന്ത്രണം.
ബാറുകളിലും ഹോട്ടലുകളിലുമുളള ആഘോഷപരിപാടികള്‍, തെരുവുകളിലെ ആഘോഷങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കര്‍ണാടക ചീഫ് സെക്രട്ടറി ടിഎം വിജയ് ഭാസ്കര്‍. വൈറസ് വ്യാപനം തടയാനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എംജി റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ബ്രിഗഡെ റോഡ്, കോരമന്‍ഗല തുടങ്ങിയ തെരുവുകളിലും പുതുവല്‍സരരാവില്‍ പബ്ബുകളിലും റസ്റ്റോറന്റുകളിലുമുള്ള ആഘോഷപരിപാടികളും നിരോധിച്ചതായി അദ്ദേഹം പറഞ്ഞു.
പുതുവല്‍സരാഘോഷ പരിപാടിക്കിടെ ആലിംഗനം ചെയ്യാനോ ഷേക്ക് ഹാന്‍ഡ് നല്‍കാനോ പാടില്ലെന്നും ടിഎം വിജയ് ഭാസ്കര്‍ വ്യക്തമാക്കി. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം മുന്നിറിയിപ്പ് നല്കി.