ന്യൂസ്
ടെൽഅവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കോവിഡ് വാക്സിൻ സ്വീകരിച്ചു. ഇസ്രയേലിൽ ആരോഗ്യപ്രവർത്തകർക്കും നഴ്സിങ് ഹോം ജീവനക്കാർക്കും വൈകാതെ വാക്സിനേഷൻ ആരംഭിക്കും. കോവിഡ് വാക്സിൻ സ്വീകരിക്കുന്ന ആദ്യ ഇസ്രയേൽ പൗരനാണ് പ്രധാനമന്ത്രി.
ജനങ്ങൾക്ക് മാതൃക സൃഷ്ടിക്കുന്നതിനായാണ് രാജ്യത്ത് ആദ്യ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയാറാകുന്നതെന്ന് നെതന്യാഹു അറിയിച്ചിരുന്നു. താൻ കോവിഡ് വാക്സിനെ വിശ്വസിക്കുന്നതായി ടെൽ അവീവിലെ ശേബ മെഡിക്കൽ സെന്ററിൽ ഫൈസർ വാക്സിൻ സ്വീകരിച്ചശേഷം അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ഫൈസർ വാക്സിൻ രാജ്യത്തെത്തിച്ചത്. മോഡേണ, ആസ്ട്ര സെനക വാക്സിനുകളും ഇസ്രയേൽ ഓർഡർ ചെയ്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ കോവിഡ് റിസ്ക് കൂടിയ 20ശതമാനത്തോളം പേരിൽ വാക്സിനേഷൻ നടത്താനാണ് ഇസ്രയേലിന്റെ തീരുമാനം.