ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രൂക്ഷമായി തുടരുകയാണ്. ഇതുവരെ ഏഴ് കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,54,252 പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി ഇരുപത്തിമൂന്ന് ലക്ഷം കടന്നു.
അമേരിക്കയില്‍ 2,41,460 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എഴുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മൂന്ന് ലക്ഷത്തിലധികം പേര് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടിയോടടുത്തു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയോടടുക്കുന്നു. 24 മണിക്കൂറിനിടെ 21,861 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,54,769 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 3,28,922 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. മരണസംഖ്യ 1,44,487 ആയി. 94,81,360 പേര് രോഗമുക്തി നേടി.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ബ്രസീലില്‍ എഴുപത് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,83,822 പേര് മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം കടന്നു.