ലണ്ടന്‍: ചാരക്കഥകളിലൂടെ പ്രശസ്തനായ എഴുത്തുകാരന് ജോണ്‍ ലി കാരി (89) അന്തരിച്ചു. ഇന്നലെ ബ്രിട്ടനിലെ കോണ്‍വാളിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് മരണമെന്ന് അദ്ദേഹത്തിന്റെ സഹായിയും കുടുംബവും അറിയിച്ചു.
ബ്രിട്ടന് ഇന്റലിജന്റ്സ് സര്‍വീസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. ഫിക്ഷനും അനുഭവവും കൂട്ടിച്ചേര്‍ത്ത് അദ്ദേഹം രചിച്ച നോവലുകള്‍ ലോകപ്രശസ്തി നേടി. ദ നൈറ്റ് മാനേജര്‍, ടിങ്കര്‍, ടെയ്ലര്, സോള്‍ജിയര്‍ സ്പൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.