ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ദാല്‍ തടാകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ശിക്കാര ബോട്ട് മറിഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവമുണ്ടായത്.
നാല് ബിജെപി നേതാക്കളും ഫോട്ടോഗ്രാഫര്‍മാരും തടാകത്തില്‍ വീണു. ഇവരെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയതിനാല്‍ ആളപായമുണ്ടായില്ല.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന നേതാവ് തരുൺ ചുഗ് എന്നിവർ തെരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാഗമായി ഉണ്ടായിരുന്നു. അനുരാഗ് ഠാക്കുറാണ് റാലി നയിച്ചത്.
ഘാട്ട് നമ്പർ 17ന് അടുത്തെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിയുന്നത്. കരയിലുണ്ടായിരുന്ന പ്രദേശ വാസികളും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് വെള്ളത്തിൽ വീണവരെ രക്ഷിച്ചത്.
















