റിയാദ്: സൗദി സൗദി അറേബ്യയില്‍ ഇന്ന് 166 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 359749 ആയി. 239 പേര് കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗത്തില്‍ നിന്ന് മുക്തി നേടിയവരുടെ എണ്ണം 350347 ആയി.
കോവിഡ് മൂലമുള്ള 13 മരണങ്ങളാണ് രാജ്യത്ത് വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 6036 ആയി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
കോവിഡ് ബാധിതരായി രാജ്യത്ത് ഇനി 3366 പേര് മാത്രമാണ് ബാക്കിയുള്ളത്. ഇതില്‍ 517 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ് തികരമാണ്.