വാഷിംങ്ടണ്‍: ഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്കി അമേരിക്കയും. വാക്സിന് അനുമതി നല്‍കണമെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധര്‍ കഴിഞ്ഞദിവസം യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയിരുന്നു.
ഫൈസര്‍ വാക്സിന് അനുമതി നല്കുന്ന അഞ്ചാമത്തെ രാജ്യമാണ് അമേരിക്ക. ഇതിന് മുമ്പ് ബ്രിട്ടന്, കാനഡ, ബഹ്റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.