ന്യൂഡല്‍ഹി : മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
I have tested positive for #Covid_19. I am under home isolation and experiencing mild symptoms. I request all those who came in contact with me in the past 5 days to kindly keep a watch on their health and if necessary get tested. Stay safe.
— Conrad Sangma (@SangmaConrad)
December 11, 2020
ചെറിയ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. കഴിഞ്ഞ അഞ്ചു ദിവസമായി താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും, പരിശോധനകള്‍ക്ക് വിധേയരാകണമെന്നും കോണ്‍റാഡ് സാംഗ്മ ആവശ്യപ്പെട്ടു
















