ഒമാനില്‍ 179 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 125,669 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1463 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
293 പേര്‍ക്ക് കൂടി രാജ്യത്ത് രോഗമുക്തി നേടി. 117,327 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്.
രോഗമുക്തി നിരക്ക് ഇപ്പോള്‍ 93.4 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 135 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 65 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.