കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതിനാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് വോട്ടില്ല എന്ന കാര്യം താരം അറിയുന്നത്. സാധാരണ പനമ്പിളളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറുളളത്.
മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും അധികൃതരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ എല്ലാ തിരക്കുകള്‍ക്കിടയിലും മെഗാസ്റ്റാര്‍ വോട്ട് രേഖപ്പെടുത്താന്‍ എത്താറുണ്ട്.