റിയാദ്: സൗദി അറേബ്യയിൽ 159 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 359274 ആയി.
210 പേർ കോവിഡ് മുക്തരായി. രാജ്യത്ത് വിവിധയിടങ്ങളിലായി 13 പേർ മരിച്ചു. രോഗമുക്തരുടെ ആകെ എണ്ണം 349624 ആയി ഉയർന്നു. ആകെ മരണസംഖ്യ 6002 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3648 പേർ മാത്രമാണ്. ഇതിൽ 550 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.