ആന്ധ്രാപ്രദേശിലെ എലൂരു നഗരത്തിൽ ദുരൂഹ രോഗം ബാധിച്ച് 292 ഓളം പേർ ചികിത്സയിൽ.
രോഗബാധിതനായ ഒരാൾ ഇന്നലെ വൈകുന്നേരം മരിച്ചു.ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്.
ചികിത്സയ്ക്കു ശേഷം 140 ഓളം പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മികച്ച ചികിത്സയ്ക്കായി ഏഴ് പേരെ ഞായറാഴ്ച വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഫിറ്റ്സ്, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങളാൽ ആളുകൾ പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. രോഗ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞർ തിങ്കളാഴ്ച എലൂരുവിൽ എത്തും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്നിയുമായി സ്ഥിതിഗതികൾ വിലയിരുത്തി.