ലൗ ജിഹാദിനെതിരെ യു.പി പൊലീസ് ആദ്യ കേസ് രജിസ്റ്റർ ചെയ്തു.
ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമ പ്രകാരം ആദ്യം കേസെടുത്തിരിക്കുന്നത്. ഒവൈസി നിർബന്ധിതമായി മകളെ മതപരിവർത്തനം ചെയ്തുവെന്ന പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ചയാണ് ഓർഡിനൻസിനു അംഗീകാരം നൽകിയത്. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തടയൽ ഓഡിനൻസ് നാലു ദിവസം മുൻപാണ് ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. ഇതു പ്രകാരം വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
ഓർഡിനൻസ് നിയമമായതിന് പിന്നാലെ മതേതര രാജ്യത്തെ കരിനിയമം എന്ന് ചൂണ്ടിക്കാണിച്ച് യു.പി സർക്കാരിന്റെ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്