ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സത്യം പറയണമെന്ന് രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. ആര്‍ക്കൊകെയാണ് കോവിഡ് വാക്‌സിന്‍ ആദ്യം ലഭിക്കുകയെന്നും മരുന്നിന്റെ വിതരണം എങ്ങനെയാവുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
എല്ലാ ഇന്ത്യക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ എപ്പോഴാണ് ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അതോടൊപ്പം സൗജന്യ വാക്‌സിനുവേണ്ടി പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ട് ഉപയോഗിക്കാന്‍ തയ്യാറാണോയെന്ന് വെളിപ്പെടുത്തണമെന്നും രാഹുല്‍ പറഞ്ഞു.
ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോവിഡ്ബാധ രൂക്ഷമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സബുക്ക് പോസ്റ്റ്. രാജ്യത്ത് അടുത്തവര്‍ഷം ആദ്യത്തോടെ കോവിഡ് വാക്സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അഞ്ച് വാക്സിനുകളുടെ പരീക്ഷണം അവസാന ഘട്ടത്തിലാണ്.
അതേസമയം, കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വാക്‌സിന്‍ വിതരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നാളെ കൂടിക്കാഴ്ച നടത്തും. കോവിഡ് വെര്‍ച്വല്‍ യോഗമാണ് നടത്തുക. വാക്‌സിനുകള്‍ വിതരണം ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ ശേഷി പ്രധാനമന്ത്രി യോഗത്തില്‍ അവലോകനം ചെയ്യും.
The PM must tell the nation: 1. Of all the Covid vaccine candidates, which will GOI choose & why? 2. Who will get the…
Posted by
Rahul Gandhi on
Monday, November 23, 2020
















