മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമ ആറാട്ടിന്റെ ചിത്രീകരണം ആരംഭിച്ചു. വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് ‘ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്.
സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലൊക്കേഷന്‍ ചിത്രങ്ങളും ലാല്‍ പങ്കുവച്ചു.
ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. കോമഡിയും ആക്ഷനും ഒരുപോലെ കോര്‍ത്തിണക്കിയ ചിത്രമായിരിക്കും ആറാട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.