ന്യൂഡല്‍ഹി: അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോള്‍ റദ്ദാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മത്സരങ്ങള്‍ റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചത്.
ഈ വര്‍ഷം നവംബര്‍ രണ്ടിന് നടക്കാനിരുന്ന ലോകകപ്പ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ഫെബ്രുവരിയിലേക്ക് മത്സരങ്ങള്‍ മാറ്റിവച്ചിരുന്നു. നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ലോകകപ്പ് റദ്ദാക്കാന്‍ ഫിഫ തീരുമാനിച്ചത്.
അതേസമയം, 2022ലെ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടത്തുമെന്നും ഫിഫ അറിയിച്ചു.