കൊച്ചി: മലയാളി നടി നസ്രിയ നസീം തെലുങ്ക് സിനിമയില്‍ ചുവടുവെക്കുന്നു. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം.
വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.
ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
















