വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് മുന്‍ ദേശീയ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ട് ആര്‍സിബി പുറത്തായതിനു പിന്നാലെയാണ് ഗംഭീര്‍ കോലിക്കെതിരെ രംഗത്തെത്തിയത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ ടോക്ക് ഷോയിലാണ് ഗംഭീര്‍ തന്റെ അഭിപ്രായമറിയിച്ചത്.
കോഹ്ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ക്യാപ്റ്റന്‍ സ്ഥാനമെന്നത് ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എട്ട് വര്‍ഷമായിട്ടും ആര്‍സിബിയ്ക്ക് ഒരു കപ്പ് പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. ട്രോഫി ഇല്ലാതെ ഒരു ടൂര്‍ണമെന്റില്‍ എട്ടു വര്‍ഷം എന്നത് നീണ്ട കാലയളവാണ്. മറ്റൊരു ക്യാപ്റ്റനെ പറയൂ. ക്യാപ്റ്റന്‍ പോട്ടെ, എട്ട് വര്‍ഷമായിട്ടും ട്രോഫി ലഭിക്കാഞ്ഞിട്ടും വീണ്ടും അവിടെ തുടരുന്ന ഒരു കളിക്കാരനെ പറയൂ. ഞാനാണ് ഉത്തരവാദി എന്ന് കൈകള്‍ ഉയര്‍ത്തി മുന്പോട്ട് വന്ന് കോലി പറയേണ്ടതുണ്ട്. കിംഗ്സ് ഇലവന് പഞ്ചാബിന്റെ കാര്യം നോക്കൂ. രണ്ടു വര്‍ഷം കിംഗ്സ് ഇലവനില്‍ കിരീടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ അശ്വിന് പുറത്തായി. നമ്മള് ധോണിയെ കുറിച്ച് സംസാരിക്കുന്നു, രോഹിത്തിനെ കുറിച്ച് സംസാരിക്കുന്നു. കോലിയെ കുറിച്ച് നമ്മള് സംസാരിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ധോണി 3 ഐപിഎല്‍ കിരീടങ്ങള്‍ നേടി. രോഹിത് നാലെണ്ണം നേടി. അതുകൊണ്ടാണ് അവര്‍ ഇത്ര നാളായിട്ടും നായക സ്ഥാനത്ത് തുടരുന്നത്.”- ഗംഭീര്‍ പറഞ്ഞു. കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗംഭീർ.