ദുബൈ: മുന്‍ ഓസീസ് ഓള് റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായ ഷെയ്ന് വാട്സണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഐ.പി.എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു മുന്‍ ഓസീസ് താരത്തിന്റെ തീരുമാനം. ഇക്കാര്യം ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്റിനെയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 2016ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച വാട്സണ് ഫ്രാഞ്ചൈസി ടൂര്‍ണമെന്റില്‍ മാത്രമാണ് ജഴ്സിയണിഞ്ഞിരുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഐക്കണ്‍ താരങ്ങളില്‍ ഒരാളായ വാട്സണ് 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നാണ് താരം ചെന്നൈയിലെത്തിയത്. 2018ല്‍ ചെന്നൈ ഐ.പി.എല്‍ കിരീടം നേടുമ്ബോള്‍ ഫൈനലില്‍ വാട്സണ് സെഞ്ചുറി നേടിയിരുന്നു. ചെന്നൈയ്ക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമായി കാണുന്നുവെന്ന് വാട്സണ് വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു. പ്രഥമ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിലൂടെയാണ് താരം ഐ.പി.എല്‍ കരിയറിന് തുടക്കം കുറിച്ചത്.
രാജസ്ഥാന് ചാംപ്യന്മാരായ ആദ്യ ടൂര്‍ണമെന്റില്‍ വാട്സണ് നിര്‍ണായക പങ്കുവഹിച്ചു. 2020ല്‍ ഭേദപ്പെട്ട പ്രകടനമാണ് വാട്സണ് പുറത്തെടുത്തത്. പഞ്ചാബിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ 83 റണ്‍സ് നേടിയിരുന്നു. എന്നാല്‍ വിരമിച്ച ശേഷവും താരം ചെന്നൈയ്ക്കൊപ്പം സപ്പോര്‍ട്ടിംഗ് സ്റ്റാഫായി തുടരുമെന്നാണ് അറിയുന്നത്. 2021ലേക്ക് പുതിയ ടീമിനെ വളര്ത്തിയെടുക്കുമ്ബോള് വാട്സണിന്റെ പരിചയസമ്ബത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് സി.എസ്.കെ കരുതുന്നത്.
മൂന്ന് ടീമുകള്‍ക്കായി 145 ഐ.പി.എല്‍ മത്സരങ്ങളാണ് വാട്സണ് കളിച്ചത്. 29.90 ശരാശരിയില്‍ 3874 റണ്‍സ് താരം നേടി. പുറത്താകാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന് സ്കോര്‍. 92 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.