ഭോപ്പാല്‍:തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എ പാര്‍ട്ടി വിട്ടു.
കോണ്‍ഗ്രസ് എം.എല്‍.എ രാഹുല്‍ ലോധി പാര്‍ട്ടിയില്‍ നിന്നും നിയമസഭാംഗത്വത്തില്‍ നിന്നും രാജിവെച്ച് ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു- ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്
ഇതോടെ ഈ വര്‍ഷം മാര്‍ച്ച് വരെ മധ്യപ്രദേശ് കോണ്‍ഗ്രസ് വിട്ടു പോയ എം.എല്‍.എമാരുടെ എണ്ണം 26 ആയി.ലോധി രാജിവെച്ചതായും അദ്ദേഹത്തിന്റെ രാജി ഞായറാഴ്ച സ്വീകരിച്ചതായും മധ്യപ്രദേശ് നിയമസഭാ താത്ക്കാലിക സ്പീക്കര്‍ രമേശ്വര്‍ ശര്‍മ പറഞ്ഞു.
” വെള്ളിയാഴ്ച അദ്ദേഹം രാജി നല്‍കി, എന്നാല്‍ രണ്ട് ദിവസത്തേക്ക് പുനര്‍വിചിന്തനം നടത്താന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു. രാജിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹത്തിന്റെ രാജി ശുഭദിനമായ ഇന്ന് സ്വീകരിക്കണമെന്നും പറഞ്ഞു,”ശര്‍മ പറഞ്ഞു.
സംസ്ഥാനത്തെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുന്നത്.