മായാനദിക്ക് ശേഷം ആഷിഖ് അബു, ടൊവിനോ തോമസ് ടീം വീണ്ടും ഒരുമിക്കുന്നു. നാരദന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസും അന്ന ബെന്നുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുക. ഉണ്ണി ആര്‍ ആണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്.
സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. ശേഖര്‍ മേനോന്‍ സംഗീത സംവിധാനം. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റിയൂംസ്. റോണക്സ് സേവ്യര്‍ മേക്കപ്പ്. അടുത്ത വര്‍ഷം ജനുവരില്‍ ചിത്രീകരണം തുടങ്ങി വിഷു റിലീസായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം.

















