പഞ്ചാബിലെ ഹോഷിയാർപൂരിലെ തണ്ട ഗ്രാമത്തിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ ചുട്ട് കൊന്നു.
കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പൊലീസിന് നിർദ്ദേശം നൽകി. പെൺകുട്ടിയുടെ പാതികത്തിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തു.
സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ജലാൽപൂർ ഗ്രാമവാസികളായ സർപ്രീത് സിംഗ്, ഇയാളുടെ മുത്തച്ഛൻ സുർജിത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.