ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങി.
അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബിനീഷ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ച് അറിയാനാണ് അനൂപിനെ കസ്റ്റഡിയിലെടുത്തതിന്റെ പ്രധാന ലക്ഷ്യം. ഇത് രണ്ടാം തവണയാണ് അനൂപിനെ ചോദ്യം ചെയ്യാനായി ഇ.ഡി കസ്റ്റഡിയില്‍ വാങ്ങുന്നത്.
ആദ്യം ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. അതിന് ശേഷമായിരുന്നു ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.