ജാര്‍ഖണ്ഡില്‍ ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. 18 കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച്ച അര്‍ധരാത്രിയായിരുന്നു ക്രൂരമായ കൊലപാതകം ജാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ നടന്നത്.
സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്‌ലേഷ് ഠാക്കൂര്‍ സംഭവം നടന്ന ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമാണ് കൊലപാതകത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
അവിടെവച്ച് അര്‍സുവിന്റെ അമ്മ അയിഷ ഖാട്ടൂണ്‍ സംഭവത്തെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മൂന്ന് പേര്‍ ചേര്‍ന്നാണ് തന്റെ മകന്‍ മുഹമ്മദ് അര്‍സുവിനെ കൊലപ്പെടുത്തിയതെന്ന് അയിഷ പൊലീസിന് മൊഴി നല്‍കി.