കൊച്ചി: രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 രൂപ വര്‍ധിച്ച് ഒരു പവന് 37,520 രൂപയായി ഉയര്‍ന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ ഉയര്‍ന്ന് 4690 രൂപയായി. ഈ മാസം പത്തിന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 37,800 രൂപ എന്ന നിലയിലാണ് ഉയര്‍ന്നത്. തുടര്‍ന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമായത്. 37,120 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. ഈ മാസം അഞ്ചിനാണ് ഈ നിലവാരം രേഖപ്പെടുത്തിയത്.