പട്ന: ബിജെപിയുടെ മുഖ്യ ഘടക കക്ഷിയായ ജെഡിയുവിന് വോട്ട് ചെയ്യുന്നത് ബിഹാറിൻ്റെ ഭാവി ഇനിയും നശിപ്പിക്കുന്നതിന് തുല്യ മെന്ന് ചങ്കിനകത്ത് മോദിയുണ്ടെന്ന് പറയുന്ന എൽജെപി നേതാവും പരേതനായ കേന്ദ്ര മന്ത്രി രാoവിലാസ് പാസ്വാൻ്റെ മകനുമായ ചിരാഗ് പാസ്വാൻ – എഎൻഐ റിപ്പോർട്ട്.
ചിരാഗിൻ്റെ പിതാവ് രാംവിലാസ് പാസ്വാൻ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഉറ്റ തോഴനായിരുന്നു. മോദി മന്ത്രിസഭയിലെ സ്ഥിരം സാന്നിദ്ധ്യവുമായിരുന്നു.
ബിഹാറുക്കാരനായ പാസ്വാനും അദ്ദേഹത്തിൻ്റെ പാർട്ടി എൽജെപിയും ബിഹാറിലെ എൻഡിഎ സഖ്യത്തിൽ പക്ഷേ എടുക്കാകാശാണ്. നിതീഷ് കുമാറും രാംവിലാസ് പസ്വാനും ബിഹാർ രാഷ്ട്രീയത്തിൽ രണ്ടു ധ്രുവങ്ങളിലാണ്. ഇപ്പോൾ പാസ്വാൻ്റെ മകൻ ചിരാഗും നിതീഷിനെ രാഷ്ട്രീയ ശത്രുവായി തന്നെയാണ് കാണുന്നത്. ചിരാഗ് പാസ്വാൻ്റെ എൽജെപി ബിഹാർ എൻഡിഎയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ഗോഥയിലില്ല.
Also Read: “ചങ്ക് പറിച്ചു നോക്കൂ… എന്റെ നെഞ്ചിനകത്ത് മോദിജിയെ കാണാം: ചിരാഗ് പാസ്വാന്‍”
മുഖ്യമന്ത്രി നിതീഷ് കുമാറാണ് ബിഹാർ എൻഡിഎ സഖ്യ മേധാവി. ബിജെപി നിതീഷ് കുമാറിൻ്റെ ജെഡിയുവിൻ്റെ നിഴൽ മാത്രമാണ്. ബിജെപിക്ക് ബിഹാറിൽ മാത്രമല്ല ദേശീയ തലത്തിലും നിതിഷ് കുമാറിനെ വേണം. അതിനാൽ നിതിഷ്കുമാറിനെ ജനങ്ങൾ കൈവിടണമെന്ന് ആവര്‍ത്തിച്ച് പറയുന്നതിലൂടെ മോദി ഭക്തൻ ചിരാഗ് പാസ്വാൻ ബിജെപിക്ക് അനഭിമതനാകുമെന്നത് വിദൂരത്തല്ല.
ഇതേസമയം നിതീഷ് കുമാറിനെതിരെ ചിരാഗിനെ പരമാവധി ഉപയോഗിക്കുവാൻ ആർജെഡി നേതാവ് തേജശ്വി യാദവ് തന്ത്രങ്ങൾ പ്രയോഗിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.