ഹൈദരാബാദ്: തെലുങ്കാനയിൽ പൊലീസ്- മവോയിസ്റ്റ് ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി എഎൻഐ റിപ്പോർട്ട്. മുല്ലുഗു ജില്ല മാഗനപെട്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസലംഗുട്ട വനമേഖലയിലാണ് സംഭവം.
പൊലീസ് പരിശോധനക്കിടെ മാവോയിസ്റ്റു പ്രവർത്തകർ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. പൊലീസ് തിരിച്ച് വെടിയുതിർത്തിനെ തുടർന്നാണ് രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്നു മുല്ലുഗു ജില്ല പൊലീസ് സൂപ്രണ്ടൻ്റ് പറഞ്ഞു. മാവോയിസ്റ്റു പ്രവർത്തകരെ കണ്ടെത്തുവാനുള്ള തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.