ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ചാക്കോച്ചന്റെ നായികയായി നയന്‍സ് വീണ്ടും മലയാളത്തില്‍. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര വീണ്ടും മലയാൡപ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. എഡിറ്റര്‍ എന്ന നിലയില്‍ അംഗീകാരങ്ങള്‍ നേടിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.
ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും സൂരജ് എസ്. കുറുപ്പ് സംഗീതവും നിര്‍വ്വഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.