ഡെറാഡൂൺ: ഉത്തരാഖണ്ഡ് ജാജര വന മേഖലയിലെ ആനന്ദ് വൻ സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകി ഉത്തരാഖണ്ഡ് സർക്കാർ. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ തന്നെ ‘നഗര ആനന്ദ് വൻ’ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഒക്ടോബർ 17 നാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം – എഎൻഐ റിപ്പോർട്ട്.
മേഖലയിലെ വായു മലിനീകരണ തോത് നിയന്ത്രിക്കുന്നതിൽ ആനന്ദ് വൻ ഏറെ പങ്ക് വഹിക്കുന്നുണ്ട്. സസ്യ തരുലലാദികളുടെ കലവറയാണിത്. 43 ലക്ഷം രൂപ ചെലവഴിച്ച് മൂന്നുവർഷം കൊണ്ടാണ് 50 ഹെക്ടറിൽ നഗരത്തോടനുബന്ധിച്ച് ആനന്ദ് വൻ വികസിപ്പിച്ചെടുത്തത്.
ജനങ്ങൾക്ക് പ്രകൃതി ഭംഗി ആസ്വദിക്കുവാനുള്ള അത്യപൂർവ്വയിടമാണിത്- നാഗരിക ആനന്ദ് വൻ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത സാധന ജയരാജ് പറയുന്നു. ആനന്ദ് വനിൽ സൈക്കിളിങ് ട്രാക്കുണ്ട്. നടപ്പാതകളുണ്ട്. സർവ്വര്‍ക്കുമൊത്തുചേരാനാകും വിധമാണ് നഗരപരിസര ആനന്ദ് വൻ രൂപകല്പന ചെയ്തിട്ടുള്ളത്- സാധന ജയരാജ് വിശദീകരിച്ചു.
കേന്ദ്ര സർക്കാരിൻ്റെ സിറ്റി ഫോറസ്റ്റ് എന്ന ആശയത്തിൻ്റെ ആവിഷ്ഷക്കാരമായാണ് ആനന്ദ് വൻ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു. അതിമനോഹരമായ വിശ്രമകേന്ദ്രമാണിത്. പ്രകൃതി രമണീയ അന്തരീക്ഷം സന്ദർശകരെ തൃപ്തരാക്കും- മുഖ്യമന്ത്രി കൂട്ടിചേർത്തു.