അര്‍ണബ് ഗോസ്വാമിക്ക് മുബൈ പൊലീസിന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്ന്യാസിമാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് റിപ്പബ്ലിക്ക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് ആയ അര്‍ണബിന് നോട്ടീസ് അയച്ചിരിക്കുന്നത്.
സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഒക്ടോബര്‍ 16ന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഐപിസി സെക്ഷന്‍ 108 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമൂഹത്തില്‍ മത സ്പര്‍ദ വളര്‍ത്തുന്ന, കലാപം ആഹ്വാനം ചെയ്യുന്ന പ്രതികരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ 16നാണ് പാല്‍ഘറില്‍ ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നത്. ഇതേ തുടര്‍ന്ന് ഏപ്രല്‍ 21 ന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതായി പൊലീസ് ആരോപിക്കുന്നത്. ചര്‍ച്ചയ്ക്കിടെ ഹിന്ദുവായിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ നിശബ്ദരായിരിക്കുമോ എന്നുമാണ് അര്‍ണബ് ചോദിച്ചത്.
മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ഇത്തരം പ്രകോപന പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സാമൂഹിക ലഹളയും മത സ്പര്‍ദയും വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രണ്ട് എഫ്‌ഐആറുകളാണ് അര്‍ണബിനെതിരെ മുബൈയില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്.