ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സേനക്ക് ആവശ്യമായ മീസൈലുകളടക്കമുള്ള അത്യാധുനിക – തന്ത്രപ്രധാന ആയുധനിര്‍മ്മാണത്തിന് പ്രതിരോധ ഗവേഷണ- വികസന സംഘടന (ഡിആര്‍ഡിഒ) പൂര്‍ണ സജ്ജമെന്ന് മേധാവി ജി സതിശ് റെഢി – എഎന്‍ഐ റിപ്പോര്‍ട്ട്.
തദ്ദേശീയമായി മിസൈല്‍ രൂപകല്പന ചെയ്യുവാനും വികസിപ്പിച്ചെടുക്കുവാനും ഡിആര്‍ഡിഒ സ്വയംപര്യാപ്തമാണ്. സേനക്ക് ആവശ്യമായ ആയുധ നിര്‍മ്മാണശേഷിയും ഡിആര്‍ഡിഒ ആര്‍ജ്ജിച്ചിരിക്കുന്നു. സേന ആവശ്യപ്പെടുന്ന രീതിയില്‍ ആയുധങ്ങളുണ്ടാക്കി നല്‍കാന്‍ ഡിആര്‍ഡിഒ പര്യാപ്തമാണെന്ന് സതിശ് റെഢി.
കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കുള്ളില്‍ 10 ഓളം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തി. ശൗര്യ ഹൈപ്പര്‍സോണിക്ക് മിസൈല്‍, ബ്രമോസ് മിസൈല്‍, പ്രിഥ്വി ആണവവാഹിനി ബാലസ്റ്റിക്ക് മിസൈല്‍ തുടങ്ങിയവയുടെ പരീക്ഷണങ്ങള്‍ വിജയകരമായി. അത്യാധുനിക സാങ്കേതിക വിദ്യയില്‍ തദ്ദേശയമായി തന്നെ മികച്ച ശേഷിയുള്ള മിസൈലുകള്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ച് നിര്‍മ്മിക്കുവാന്‍ രാജ്യം സ്വയംപര്യാപ്തമായിരിക്കുന്നുവെന്ന് ഡിആര്‍ഡിഒ മേധാവി റെഢി പറയുന്നു.
ആയുധ നിര്‍മ്മാണത്തില്‍ സ്വകാര്യ മേഖലയും ശ്രദ്ധേയമാണ്. അവര്‍ പൊതുമേഖലയുമായി പങ്കാളികളാകാന്‍ പ്രാപ്തരായിട്ടുണ്ട്. ഡിആര്‍ഡിഒ യുടെ നിര്‍ദ്ദേശ പ്രകാരമുള്ള ആയുധ സാമഗ്രികള്‍ വികസിപ്പിക്കുവാനും നിര്‍മ്മിക്കുവാനും സ്വകാര്യ മേഖല വളര്‍ന്നിട്ടുണ്ടെന്നും ഡിആര്‍ഡിഒ മേധാവി വ്യക്തമാക്കി. കോവിഡു ക്കാലത്ത് പോലും ഡിര്‍ആഡിഒ യുടെ ആയുധ ഗവേഷണ – വികസന വിഭാഗം കര്‍മ്മനിരതമായിരുന്നു. ആയുധ ഗവേഷണ – വികസന പ്രക്രിയയില്‍ സര്‍വ്വനിലക്കും ഡിആര്‍ഡിഒ പക്വതയാര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ദൗത്യത്തോടൊപ്പം നീങ്ങുവാനുള്ള ഒരുക്കങ്ങളും ഡിആര്‍ഡിഒ പൂര്‍ത്തികരിച്ചു. ഇതനുസരിച്ച് ആയുധങ്ങളും അനുബന്ധ സജ്ജീകരണങ്ങളും തദ്ദേശീയമായ വികസിപ്പിച്ചെടുക്കുന്നതില്‍ സിആര്‍ഡിഒ സദാ വ്യാപൃതരാണ്. രാജ്യത്തെ മികവുറ്റ സാങ്കേതിക വിദ്യാകേന്ദ്രമാക്കി മാറ്റുന്നതിനുള്ള ദൗത്യത്തിലാണ് ഡിആര്‍ഡിഒയെന്ന് മേധാവി സതിശ് റെഢി വ്യക്തമാക്കി.