ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോളര് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന് ആണ് ഇക്കാര്യം അറിയിച്ചത്.
താരത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. നേഷന്‍സ് ലീഗ് മത്സരത്തിനായി പോര്‍ച്ചുഗലിലുള്ള റൊണാള്‍ഡോ വസതിയില്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചു.
രോഗം സ്ഥിരീകരിച്ചതോടെ ബുധനാഴ്ച നടക്കുന്ന സ്വീഡനെതിരായ നേഷന്‍സ് ലീഗ് ഗ്രൂപ്പ് മത്സരം റൊണാള്‍ഡോയ്ക്കു നഷ്ടമാകും.