ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ബി. ശ്രീരാമലുവിനെ കര്‍ണാടക ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ നേതാവാണ് സുധാകര്‍. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് വകുപ്പ് കൈമാറിയത്. ശ്രീരാമലുവിന് സാമൂഹ്യക്ഷേമ വകുപ്പാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.
അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും മൈസുരു മേഖലയിലെ കോവിഡ് മരണനിരക്ക് കുറക്കാന്‍ പ്രഥമ പരിഗണന നലകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ സ്ഥിതി മെച്ചെപ്പെടുത്താന്‍ ഒത്തൊരുമിബചച് പ്രവര്‍ത്തിക്കുമെന്ന് സുധാകര്‍ അറിയിച്ചു.