ഷാര്‍ജ: രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിനു തകര്‍പ്പന്‍ ജയം. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി 19.4 ഓവറിൽ 138 റൺസെടുക്കുന്നതിനിടെ ഓൾഔട്ടാവുകയായിരുന്നു. രാജസ്ഥാന് വഴങ്ങുന്ന തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ഇന്നത്തെ ജയത്തോടെ ആറു കളികളില്‍ നിന്നും അഞ്ചുജയവുമായി ഡല്‍ഹി പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഡൽഹിക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ മുന്‍നിര ബാറ്റ്സ്മാന്മാര്ക്കൊന്നും തിളങ്ങാനായില്ല. 38 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡ് 12-ല്‍ നില്‍ക്കെ ശിഖര്‍ ധവാനെ മടക്കി ജോഫ്ര ആര്‍ച്ചര്‍ ഡല്‍ഹിയ്ക്ക് ആദ്യ പ്രഹരം ഏല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും പൃഥ്വി ഷായും ചേര്‍ന്ന് 30 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ഈ കൂട്ടുകെട്ട് പൊളിച്ച് ആര്‍ച്ചര്‍ വീണ്ടും ഡല്‍ഹിയെ വിറപ്പിച്ചു. ഇത്തവണ പൃഥ്വി ഷായെയാണ് ആര്‍ച്ചര്‍ മടക്കിയത്. പിന്നാലെ ശ്രേയസ്സ് അയ്യരെ മികച്ച ഒരു ത്രോയിലൂടെ യുവതാരം യശസ്വി ജയ്സ്വാള്‍ റണ്‍ ഔട്ട് ആക്കുകയും ചെയ്തു. പിന്നാലെ ക്രീസിലെത്തിയ ഋഷഭ് പന്തിനെയും രാജസ്ഥാന് റണ്‍ ഔട്ടാക്കി.
പിന്നാലെയെത്തിയ ഹെറ്റ്മെയറും സ്റ്റോയിനിസും ചേര്‍ന്നതോടെ ഡല്‍ഹി സ്കോറിന് ജീവന് വെച്ചു. മികച്ച ഷോട്ടുകളുമായി സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഡല്‍ഹി കളിയിലേക്ക് തിരിച്ചുവന്നു. എന്നാല്‍ സ്റ്റോയിനിസിനെ മടക്കി രാഹുല്‍ തെവാട്ടിയ കളി വീണ്ടും രാജസ്ഥാന് അനുകൂലമാക്കി. 39 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്.
അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ഹെറ്റ്മെയറാണ് മാന്യമായ ടോട്ടല്‍ ഡല്‍ഹിയ്ക്ക് സമ്മാനിച്ചത്. 24 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത് ഹെറ്റ്മെയര്‍ പതിനെട്ടാം ഓവറില്‍ പുറത്തായി.
പിന്നീട് ഒത്തുചേര്‍ന്ന ഹര്‍ഷല്‍ പട്ടേലും അക്സര്‍ പട്ടേലും ചേര്‍ന്ന് വെടിക്കെട്ട് പ്രകടനവുമായി സ്കോര്‍ ബോര്‍ഡ് 180 കടത്തി.
രാജസ്ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ആര്‍ച്ചര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാര്‍ത്തിക്ക് ത്യാഗി, ആന്‍ഡ്രൂ ടൈ, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജോസ് ബട്ലറെ അശ്വിന് പുറത്താക്കി. സ്റ്റീവ് സ്മിത്തിന് പകരം ഇന്ന് യുവതാരം യശ്വസി ജയ്സ്വാളാണ് ഓപ്പറായി ഇറങ്ങിയത്.
ബട്ലര് പുറത്തായതിനുശേഷം ക്രീസിലെത്തിയ സ്മിത്ത് ജയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറി. ഇരുവരും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ആന്റിച്ച് നോര്‍ഹെ അത് പൊളിച്ചു. 24 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ പുറത്താക്കി നോര്‍ഹെ ഡല്‍ഹിയെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. ഈ മത്സരത്തിലും സഞ്ജുവിന് തിളങ്ങാനായില്ല. അഞ്ചുറണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. പിന്നാലെയെത്തിയ ലോംറോറിനും കാര്യമായൊന്നും ചെയ്യാനായില്ല. പിന്നാലെ 34 റണ്‍സെടുത്ത് ജയ്സ്വാളും മടങ്ങി. രാഹുല്‍ തെവാട്ടിയ അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല.
ഡല്‍ഹിയ്ക്ക് വേണ്ടി റബാദ മൂന്നു വിക്കറ്റുകള്‍ നേടി തിളങ്ങിയപ്പോള്‍ അശ്വിന്, സ്റ്റോയിനിസ് എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി. നോര്‍ഹെ, ഹര്‍ഷല്‍ പട്ടേല്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.