മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് അവര്‍ ജയില്‍ മോചിതയായത്. ബൈക്കുള ജയിലില്‍ നിന്നും പുറത്തുവന്ന അവര്‍ വൈകീട്ടോടെ സ്വന്തം വസതിയിലെത്തി.
ഇന്ന് ഉച്ചയോടെയാണ് കേസില്‍ റിയക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം. 10 ദിവസത്തിലൊരിക്കല്‍ മുംബൈ പൊലീസിന് മുമ്ബാകെയും മാസത്തിലൊരിക്കല്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുമ്ബാകെയും ഹാജരാകണമെന്നാണ് ഉത്തരവ്. ഇതിന് പുറമേ ഒരു ലക്ഷം രൂപയുടെ ബോണ്ടും റിയ കോടതിയില്‍ നല്‍കിയിട്ടുണ്ട്.
റിയ ചക്രബര്‍ത്തിക്കൊപ്പം സുശാന്തിെന്റ സുഹൃത്തുക്കളായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാണ്ട എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. റിയുടെ സഹോദരന്‍ സൗവിക് ചക്രബര്‍ത്തിക്ക് കോടതി ജാമ്യം നല്‍കിയില്ല.
അതേസമയം, ജാമ്യത്തിലിറങ്ങിയ റിയ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ പിന്തുടരരുതെന്ന് മാധ്യമങ്ങളോട് മുംബൈ പോലീസ് ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ച താരങ്ങളെ പിന്തുടര്ന്ന് അവരുടെ ജീവന് അപകടത്തിലാക്കരുതെന്നാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
നിങ്ങളുടെയും പിന്തുടരുന്ന താരത്തിന്റേയും റോഡിലൂടെ പോകുന്ന സാധാരണക്കാരുടേയും ജീവന് അപകടത്തിലാക്കരുത്. ഇത് കുറ്റകൃത്യമാണെന്ന് മുംബൈ പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ സംഗ്രാം സിംഗ് നിഷന്ദര്‍ പറഞ്ഞു.