ദുബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് മത്സരം സമനിലയില്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 201 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 201 റണ്‍സ് നേടിയത്.
ഇഷാന് കിഷന്റെയും പോള്ളാര്ഡിന്റെയും കരുത്തിലാണ് മുംബൈ സമനില പിടിച്ചത്. 58 പന്തില്‍ ഒന്‍പത് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 99 റണ്‍സാണ് കിഷന് അടിച്ചു കൂട്ടിയത്. 24 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 60 നേടി പോള്ളാര്‍ഡ് പുറത്താകാതെ നിന്നു.