കോല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് മുന്‍ താരം സന്ദേശ് ജിങ്കന് എടികെ മോഹന്‍ ബഗാനില്‍. ജിങ്കനുമായി കരാറിലായതായി എടികെ മോഹന്‍ ബഗാന് അറിയിച്ചു. അഞ്ച് വര്‍ഷത്തെ കരാറാണ് കോല്‍ക്കത്ത ക്ലബ്ബുമായി ഒപ്പുവച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബോളറായാണ് ജിങ്കന് എടികെ മോഹന്‍ ബഗാനിലെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, കരാര്‍ തുക എത്രയെന്ന് ക്ലബ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ ജിങ്കാന് യൂറോപ്യന്‍ ക്ലബുകളിലേക്ക് കൂടുമാറിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് ഐഎസ്എല്ലില്‍ അരങ്ങേറ്റംകുറിക്കുന്ന എടികെ മോഹന്‍ ബഗാനിലേക്ക് ജിങ്കാന് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ജിങ്കാനുവേണ്ടി ബംഗലൂരു എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാള്‍ എഫ് സി, ഒഡീഷ എഫ് സി എന്നീ ക്ലബ്ബുകളും ശക്തമായി രംഗത്തുണ്ടായിരുന്നു.
2014 മുതല്‍ 2020വരെയായി 78 മത്സരങ്ങളില്‍ ജിങ്കന് ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞു. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ സീസണ് നഷ്ടപ്പെട്ടിരുന്നു.
2014ല്‍ ഐഎസ്എല്ലിലെ എമേര്‍ജിംഗ് പ്ലെയറായിരുന്നു ജിങ്കാന്. തുടര്‍ന്നുള്ള സീസണുകളിലും മികച്ച പ്രകടനം പുറത്തെടുത്തു താരം ഇന്ത്യന്‍ ടീമിലും നിര്‍ണായക സാന്നിധ്യമായി. ഈവര്‍ഷം അദ്ദേഹം അര്‍ജുന അവാര്‍ഡും സ്വന്തമാക്കി.