മുംബൈ: സമ്പര്‍ക്ക രഹിത സംവിധാനത്തിലൂടെ ഇടപാട് നടത്താന്‍ സൗകര്യമൊരുക്കി ഗൂഗിള്‍ പേ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ വിവരങ്ങളോ കൈമാറാതെ തന്നെ ഇനി ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താം.
ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡ് ഗൂഗിള്‍ പേ ആപ്പില്‍ രജിസ്റ്റര്‍ചെയ്താല്‍ ഈ സൗകര്യം ലഭ്യമാകും. തുടക്കത്തില്‍ എസ്ബിഐ. കാര്‍ഡ്, ആക്സിസ് ബാങ്ക് കാര്‍ഡുടമകള്‍ക്കായിരിക്കും ഈ സേവനം ലഭ്യമാകുക. കാര്‍ഡ് സേവന കമ്പനിയായ വിസയുമായി ചേര്‍ന്നാണ് നിയര്‍ ഫീല്‍ഡ് കമ്യുണിക്കേഷന്‍ (എന്‍.എഫ്.സി.) സംവിധാനത്തിലൂടെ പുതിയ സേവനം ലഭ്യമാക്കുന്നത്.
ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഇതുസഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊടക് ഉള്‍പ്പെടെ കൂടുതല്‍ ബാങ്കുകള്‍ വൈകാതെ ഈ സംവിധാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുപിഐക്ക് പുറമെ കാര്‍ഡ് ഉപയോഗിച്ചും നേരിട്ട് ഇടപാടുനടത്താന്‍ ഗൂഗിള്‍ പേയിലൂടെ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.