അര്‍ജുന അവാര്‍ഡ് ലഭിക്കാന്‍ പോകുന്ന ഇന്ത്യന്‍ റോവര്‍ താരമാണ് ദത്തു ബാബന്‍ ഭോകനാല്‍. തനിക്ക് ഇതൊരു അഭിമാനകരമായ നിമിഷമാണെന്നും എന്നാല്‍ അവാര്‍ഡ് നേടുന്നത് ഒരിക്കലും തന്റെ ലക്ഷ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഷട്ട്ലര്‍ സത്വിക് സൈരാജ് റാങ്കിറെഡി, ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ, ഷൂട്ടര്‍ മനു ഭാക്കര്‍ തുടങ്ങി 27 കായികതാകങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിക്കുക.
‘ എന്നെ സംബന്ധിച്ചിടത്തോളം ഇത് എനിക്ക് അഭിമാനകരമായ നിമിഷമാണ്. ഞാന്‍ സന്തോഷിക്കുന്നു. കായികതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അവരെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. 2012 ല്‍ എന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍, ഒരിക്കലും അവാര്‍ഡ് നേടുക എന്നത് എന്റെ ലക്ഷ്യമെ ആയിരുന്നില്ല. മികച്ച പ്രകടനം കാഴ്ച്ചവെക്കണം എന്നു മാത്രമെ ഞാന്‍ ചിന്തിച്ചിട്ടുള്ളൂ. ഭോകനാല്‍ എഎന്‍ഐ യോട് പറഞ്ഞു.
ഓഗസ്റ്റ് 29 ന് നടക്കുന്ന ദേശീയ കായിക, സാഹസിക അവാര്‍ഡ് 2020 വെര്‍ച്വല്‍ ഇവന്റില്‍ 60 അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കും. ബെംഗളൂരു, പൂനെ, സോനെപത്, ചണ്ഡിഗ, കൊല്‍ക്കത്ത, ലഖ്നൗ, ദില്ലി, മുംബൈ, ഭോപ്പാല്‍, ഹൈദരാബാദ്, ഇറ്റാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജേതാക്കള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര യുവജനകാര്യ കായിക മന്ത്രി കിരണ്‍ റിജിജു, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ധ്രുവ് ബാത്ര തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ നിന്ന് ചടങ്ങില്‍ പങ്കു ചേരും. കായികരംഗത്തെ മികവ് തിരിച്ചറിയുന്നതിനും പ്രതിഫലം നല്‍കുന്നതിനുമായി എല്ലാ വര്‍ഷവും സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ നല്‍കുന്നു.