തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് 4,730 രൂപയും പവന് 37,840 രൂപയുമായി.
ദിവസങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവാണ് വ്യാഴാഴ്ചയുണ്ടായത്. കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില.