Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്തനങ്ങളെ അറിയൂക, സ്തനാര്‍ബുദം ഒഴിവാക്കുക- ഡോ. രജിത എല്‍ എഴുതുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2020, 11:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകത്തെമ്പാടുമുള്ള ഒരു കോടി സ്ത്രീകളെ ബാധിക്കുന്ന സാധാരണ അര്‍ബുദമാണ് സ്താനാര്‍ബുദം. ഇതിനെ എങ്ങനെ കണ്ടെത്താമെന്നും പ്രതിരോധിക്കമെന്നും, കിംസ് ഹെല്‍ത്ത് കാന്‍സര്‍ സെന്‍റെറിലെ മെഡിക്കല്‍ ഓങ്കോളോജിസ്റ്റ് ആയ ഡോ. രജിത എല്‍ എഴുതുന്നു.

നിങ്ങളുടെ സ്തനത്തിനുള്ളില്‍ എന്താണുള്ളത്?

മുലയൂട്ടുന്ന സമയത്ത് പാല്‍ ഉത്പാദിപ്പിക്കുതിനുള്ള ലോബുകള്‍ എ 10-20 ഗ്രന്ഥികള്‍ അടങ്ങുന്നതാണ് ഓരോ സ്തനവും. ഡക്ടുകള്‍ എന്നറിയപ്പെടുന്ന ചെറിയ കുഴലുകള്‍ വഴി പാല്‍ മുലക്കണ്ണിലേയ്ക്ക് എത്തുന്നു. ഏറിയോള എന്നറിയപ്പെടുന്ന കറുത്ത വൃത്താകൃതിയുള്ള ഭാഗത്തിന്റെ മധ്യത്തിലാണ് മുലക്കണ്ണ് കാണപ്പെടുന്നത്. കൂടാതെ കൊഴുപ്പു നിറഞ്ഞ, സംരക്ഷണ കോശസഞ്ചയങ്ങളും സ്തനത്തിലുണ്ട്. സംരക്ഷണ കോശങ്ങള്‍ സ്തനത്തിന് ആകാരഭംഗി നല്‍കുമ്പോള്‍ കൊഴുപ്പിന്റെ കോശസഞ്ചയം സ്തനത്തിന്റെ വലിപ്പം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. സ്തനത്തിലെ ലോബുകളിലും ഡക്ടുകളിലുമാണ് അര്‍ബുദ ബാധയുണ്ടാകുന്നത്.

സ്തനങ്ങള്‍ക്കുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങള്‍

സ്തനങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളെ മൂന്നായി തിരിക്കാം. പ്രായപൂര്‍ത്തിയാകുമ്പോഴത്തെ വികസന ഘട്ടം, പ്രത്യുല്‍പാദന കാലത്തെയും ഗര്‍ഭകാലത്തെയും മാറ്റം, ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച ഘട്ടം.

ഒരു പെണ്‍കുട്ടിയില്‍ പത്തു വയസോടടുപ്പിച്ച് ഏറിയോളയും മുലക്കണ്ണുകളും വളരാന്‍ തുടങ്ങുന്നു. ഒരു സ്തനം ചിലപ്പോള്‍ മറ്റേതിനേക്കാള്‍ വേഗം വളരാം. രണ്ട് സ്തനങ്ങള്‍ക്ക് വ്യത്യസ്ത വലിപ്പമുണ്ടാകുന്നതും ചിലപ്പോള്‍ മാര്‍ദവമുണ്ടാകുന്നതും സാധാരണമാണ്. 18 വയസ്സാകുതോടെ സ്തനങ്ങള്‍ സാധാരണ വളര്‍ച്ചയിലെത്തും.

ആര്‍ത്തവ കാലമെത്തുന്നതുവരെ ഹോര്‍മോണുകളുടെ സ്വാധീനത്താല്‍ സ്തനങ്ങള്‍ക്ക് വലിപ്പം കൂടി വരും. ആര്‍ത്തവമാകുന്നതോടെ അവയുടെ വലിപ്പം കുറഞ്ഞുതുടങ്ങും. ഗര്‍ഭാവസ്ഥയിലും മുലയൂട്ടല്‍കാലത്തും സ്തനങ്ങളുടെ വലിപ്പം കൂടി വരും. മുലക്കണ്ണുകള്‍ക്ക് വികാസം സംഭവിക്കുകയും ഏറിയോള കൂടുതല്‍ കറുക്കുകയും ചെയ്യും. മുലയൂട്ടലിനുശേഷം സ്തനങ്ങളുടെ വലുപ്പം കുറയുമെങ്കിലും മുലക്കണ്ണിനും ഏറിയോളയ്ക്കുമുള്ള ഇരുണ്ട നിറം നിലനില്‍ക്കും.

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

പ്രായമാകുതോടെ സ്തനങ്ങള്‍ ചുരുങ്ങാനും ഇടിയാനും തുടങ്ങും. ഗ്രന്ഥികള്‍ക്കു പകരം നാരുകളുള്ള കോശസഞ്ചയവും കൊഴുപ്പും നിറയും.

സ്തനത്തെ അറിയുക: സ്തന ബോധവത്കരണം

ഓരോരുത്തരിലും സ്തനങ്ങള്‍ കാഴ്ചയിലും സ്പര്‍ശനത്തിലും വ്യത്യസ്തമാണ്. ഇടത്തും വലത്തുമുള്ള സ്തനങ്ങള്‍ക്ക് വ്യത്യാസമുണ്ടാകാം. ബോധവത്കരണം കൊണ്ടുദ്ദേശിക്കുന്നത് കാഴ്ചയിലും സ്പര്‍ശനാവസ്ഥയിലും സ്തനത്തിന്റെ സ്ഥിതി മനസിലാക്കുക എന്നതാണ്. പ്രായമാകുന്തോറും സ്തനത്തിന് വരു മാറ്റങ്ങള്‍ ശരിയായി മനസിലാക്കണം. സ്തനത്തിന്റെ സ്വയ പരിശോധനയില്‍ തെറ്റായതോ ശരിയായതോ ആയ രീതികളില്ല. കണ്ണാടിയുടെ മുന്‍പില്‍ നിന്ന് സ്തനങ്ങള്‍ പരിശോധിക്കാം. കിടക്കുമ്പോഴോ, കുളിക്കുമ്പോഴോ സ്തനങ്ങളെ സ്പര്‍ശിച്ചു നോക്കാവുതാണ്. കേവലം സ്തനങ്ങളെ മാത്രമല്ല, കക്ഷം മുതല്‍ തോളെല്ല് വരെയുള്ള ഭാഗങ്ങള്‍ പരിശോധിക്കേണ്ടതാണ്.

സ്തനാര്‍ബുദം: മുന്നറിയിപ്പു ലക്ഷണങ്ങള്‍

സ്തനങ്ങളില്‍ കാണപ്പെടുന്ന ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടവയാണ്- സ്തനങ്ങളിലോ കക്ഷത്തിലോ കാണുന്ന പുതിയ മുഴകള്‍, സ്തനങ്ങളുടെ വലിപ്പത്തിലും ആകൃതിയിലുമുള്ള വ്യത്യാസം, സ്തന ചര്‍മത്തിന്റെ നിറവ്യത്യാസം, സ്തനങ്ങളുടെയും മുലക്കണ്ണിന്റെയും തൊലിപ്പുറത്തുള്ള ചുവപ്പ് പാടുകള്‍, തൊലി പൊരിഞ്ഞിളകല്‍.

സ്വന്തം സ്തനങ്ങളെക്കുറിച്ച് നന്നായി അറിയാമെങ്കില്‍ ചെറിയ മാറ്റങ്ങള്‍ പോലും എളുപ്പം മനസിലാക്കാന്‍ കഴിയും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളൊന്നും അര്‍ബുദമാകണമെന്ന്‍ നിര്‍ബന്ധമില്ല. പക്ഷെ ഇവ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറെ കാണണം.

എങ്ങിനെ, എപ്പോഴാണ് സ്തനങ്ങളിലെ അര്‍ബുദം പരിശോധിക്കേണ്ടത്

സ്തനാര്‍ബുദം കണ്ടെത്താനുള്ള ഏറ്റവും മികച്ച പരിശോധനാരീതി മാമോഗ്രാമാണ്. ചെറിയ എക്‌സ്‌റേ കിരണങ്ങള്‍ സ്തനത്തിലുള്ളിലേക്ക് കയറ്റിവിട്ടാണ് മാമോഗ്രാം ചെയ്യുത്. രോഗലക്ഷണങ്ങള്‍ കാണുന്നതിനു വളരെ മുമ്പുതന്നെ സ്തനാര്‍ബുദ സാധ്യത അറിയാന്‍ ഈ പരിശോധനയിലൂടെ സാധിക്കുന്നു.

40 വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ സ്ത്രീകളും രണ്ടു വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായി മാമോഗ്രാം നടത്തേണ്ടതാണ്. ഒപ്പം തന്നെ ഡോക്ടറുടെ സഹായത്തോടെ സ്തനങ്ങളുടെ പരിശോധന വര്‍ഷത്തിലൊരിക്കല്‍ നടത്തണം. നിശ്ചിത കാലയളവിലുള്ള പരിശോധനകള്‍ നടത്തിയാല്‍ സ്തനാര്‍ബുദത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ 30 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമ്മ, സഹോദരി, മകള്‍ എന്നിവര്‍ക്കാര്‍ക്കെങ്കിലും സ്തനാര്‍ബുദമോ, അണ്ഡാശയ അര്‍ബുദമോ വന്നിട്ടുണ്ടെങ്കില്‍ അത്തരം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ അര്‍ബുദരോഗ വിദഗ്ധനായ ഡോക്ടറെ സന്ദര്‍ശിച്ച് നിശ്ചിതകാലയളവില്‍ പരിശോധനകള്‍ക്ക് വിധേയമാകണം.

സ്തനാര്‍ബുദം എന്തു കൊണ്ട് നേരത്തെ കണ്ടെത്തണം?

ഏതു ഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നത് എന്നത് സ്തനാര്‍ബുദത്തിന്റെ ചികിത്സയില്‍ നിര്‍ണായക ഘടകമാണ്. വളരെ നേരത്തെ കണ്ടെത്തിയാല്‍ സ്തനാര്‍ബുദം വിജയകരമായി ചികിത്സിച്ചു മാറ്റാനുള്ള സാധ്യത ഏറെയാണ്. അര്‍ബുദം നേരത്തെ കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷ ജീവിത സാധ്യത 84 ശതമാനമാണ്. കണ്ടെത്താന്‍ വൈകിയാല്‍ അത് 18 ശതമാനം മാത്രം. നേരത്തെ രോഗം കണ്ടെത്തിയാല്‍ ഫലപ്രദമായ ചികിത്സ, ആയുര്‍ദൈര്‍ഘ്യം, സുഖജീവിതം എിന്നിവ ലഭിക്കും.

സ്തനാര്‍ബുദ രോഗിയായാല്‍ ജീവിതത്തിന്റെ അവസാനമായോ?

ഇന്ന് സ്തനാര്‍ബുദം നിര്‍ണയിക്കുമ്പോഴുള്ള അവസ്ഥ മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്നതിനേക്കാള്‍ തികച്ചും വ്യത്യസ്തമാണ്.

1970-നു മുമ്പുള്ള കാലഘട്ടത്തില്‍ സ്തനാര്‍ബുദം കണ്ടെത്തിയാല്‍ ഒരു സ്ത്രീയ്ക്ക് മുന്നിലുള്ള ഏക പോംവഴി മുലക്കണ്ണുകള്‍, കക്ഷത്തിലെ ലസിക ഗ്രന്ഥികള്‍ (ലിംഫ്), നെഞ്ചിലെ പേശികള്‍ എിവയടക്കം സ്തനം മുറിച്ചുമാറ്റു മാസ്റ്റക്ടമി എന്ന ശസ്ത്രക്രിയ ആയിരുന്നു. വിനാശകരവും ശരീര ആകൃതി തന്നെ മാറ്റുന്നതുമായ ഈ ശസ്ത്രക്രിയ സ്ത്രീകള്‍ക്ക് മാനസികമായി വലിയ ആഘാതം വരുത്തുതായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്തനാര്‍ബുദ ശസ്ത്രക്രിയ തികച്ചും സംരക്ഷണാത്മകമായി മാറിയിട്ടുണ്ട്. സ്തനങ്ങളെ ആകൃതിയില്‍ തിരികെ കൊണ്ടുവരികയും വച്ചുപിടിപ്പിക്കുകയും ചെയ്യു രീതി വ്യാപകമായിട്ടുണ്ട്.

ഇതോടൊപ്പം തന്നെ വ്യവസ്ഥാപിതമായ ചികിത്സാരീതിയില്‍ വളരെയധികം മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ഹോര്‍മോ ചികിത്സ, കീമോതെറാപ്പി, ടാര്‍ഗെറ്റെഡ് തെറാപ്പി എിന്നിവ അതില്‍ ചിലതാണ്. അമിതമായി വളരുന്ന കോശത്തിന്റെ വളര്‍ച്ചയ്ക്കും അപകടകരമായ വ്യാപനത്തിനും കാരണമാകുന്ന പ്രക്രിയയെ മാത്രം പ്രതിരോധിക്കുതാണ് ടാര്‍ഗെറ്റഡ് തെറാപ്പി. ഏതെങ്കിലും ഭാഗത്തുമാത്രമുള്ള രോഗനിയന്ത്രണത്തിലൂടെ രോഗിയെ രക്ഷപ്പെടുത്തുന്നതില്‍ റേഡിയോ തെറാപ്പി ഏറെ ഫലപ്രദമാണ്.

സ്തനാര്‍ബുദം നിയന്ത്രിക്കുന്നതില്‍ നിയന്ത്രിതമായ മാര്‍ഗ്ഗങ്ങളില്ലെന്ന്‍ മനസിലാക്കണം. ഓരോ രോഗിയ്ക്കുമുള്ളത് ഓരോ അവസ്ഥയായിരിക്കും. അതനുസരിച്ചായിരിക്കും ചികിത്സയും നടത്തുക. അര്‍ബുദ ചികിത്സ വ്യക്ത്യധിഷ്ഠിതമായി മാറിയിട്ടുണ്ട്. ഓരോ രോഗിയിലും ഏറ്റവും കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ എ ലക്ഷ്യത്തോടെ രോഗിയുടെ പ്രത്യേകത അനുസരിച്ച് ചികിത്സ നടത്തി മരുന്നു നല്‍കുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

‘ഷീ-റോ’യ്ക്ക് അഭിവാദ്യങ്ങള്‍

മികച്ച രോഗ നിര്‍ണയ-ചികിത്സാ രീതികളിലൂടെ സ്തനാര്‍ബുദ ബാധിതയായ സ്ത്രീകളുടെ ജീവിത ദൈര്‍ഘ്യം ഏറെ കൂടിയിട്ടുണ്ട്. അവരെല്ലാം ധൈര്യപൂര്‍വം അത്യുത്സാഹത്തോടെ പോരാടി സ്തനാര്‍ബുദത്തെ കീഴടക്കിയ ധീരരായ ‘ഷീ-റോ’കളാണ്. സ്തനാര്‍ബുദം അതിജീവിച്ച സ്ത്രീകള്‍ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുമ്പോള്‍ ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ നേരിടേണ്ടിവരുന്നുണ്ട്. അവര്‍ക്ക് പിന്തുണ നല്‍കുകയും മതിയായ ചികിത്സ നല്‍കുകയും ചെയ്യേണ്ടത് മെഡിക്കല്‍ സമൂഹത്തിന്റെ പ്രധാന വെല്ലുവിളികളിലൊന്നാണ്.

ഈ കഥ ഇവിടെ അവസാനിക്കുന്നുവോ?

സ്തനാര്‍ബുദം നിര്‍ണയിക്കപ്പെട്ട സ്ത്രീകള്‍ക്ക് ശോഭനമായ ഭാവിയാണ് ഇന്നുള്ളത്. എന്നാല്‍ തന്നെയെും നിരവധി സ്ത്രീകളെ സ്തനാര്‍ബുദം ബാധിക്കുകയും കുറെപ്പേരെ കൊല്ലുകയും ചെയ്യുന്നുണ്ട്. ഏറെ നേട്ടങ്ങളുണ്ടാക്കിയെങ്കിലും ഇനിയുമേറെ ദൂരം പോകാനുണ്ട്. പല സ്ത്രീകള്‍ക്കും രോഗം വീണ്ടും വരികയും അവര്‍ മരണത്തിനു കീഴടങ്ങുകയും ചെയ്യുണ്ട്. സ്തനാര്‍ബുദത്തിന്റെ കഥ പൂര്‍ണമാകുന്നില്ല. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗമായി സ്തനാര്‍ബുദം മാറു വാര്‍ത്തയ്ക്കായി നാം കാതോര്‍ക്കുകയാണ്. അതായിരിക്കും അവസാനിക്കാത്ത ഈ കഥയുടെ ശുഭസമാപ്തി.

Latest News

ബ്രഹ്മദത്തനെ ശബരിമല തന്ത്രിയാക്കും, കണ്ടരര് രാജീവരുടെ ആവശ്യം അംഗീകരിക്കും; താഴമൺ കുടുംബത്തിന്റെ നിലപാടിനൊപ്പം ദേവസ്വം ബോർഡ് | brahmadattan likely to be appointed sabarimala thantri

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണം; അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു | Health Minister appoints inquiry committee to probe unused medical equipment purchases

ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക; ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ നാവിക ഉപരോധം | US intensifies attacks on Iran; massive explosions in southern Iran

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies