മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് അത് ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു കളിക്കാര്‍ക്ക് കോവിഡ്. ഇന്നാണ് (ആഗസ്ത് 10) സ്ഥിരീകരിക്കപ്പെട്ടത്. രണ്ടു കളിക്കാരെയും വീടുകളില്‍ ക്വാറന്റയനിലാക്കി. കളിക്കാര്‍ക്ക് രോഗം സ്ഥിരീക്കപ്പെട്ട സാഹചര്യത്തില്‍ അവരുമായി സമ്പര്‍ക്കത്തിലായ ക്ലബ്ബ്മാനേജ്‌മെന്റ് അംഗങ്ങളും കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുമെന്ന് അത് ലറ്റിക്കോ മാനേജ്‌മെന്റ് പറഞ്ഞു. ടീം ലിസ്ബനിലേക്ക് പുറപ്പെടുവാനിരിക്കെയാണ് രോഗ സ്ഥിരീകരണം.
ലിസ്ബനില്‍ ആഗസ്ത് 14 ന് ചാമ്പ്യന്‍സ് ലീഗ്ക്വാര്‍ട്ടര്‍ ഫൈനല്‍ നടക്കാനിരിക്കെയാണിത്. യുഇഎഫ്എഫ് നിഷ്‌കര്‍ഷിച്ച കോവിഡ് – 19 പ്രൊട്ടോക്കോള്‍ പ്രകാരം ടീമംഗങ്ങള്‍ പിസിആര്‍ ടെസ്റ്റിന് വിധേയരാവുകയായിരുന്നു. തുടര്‍ന്നാണ് രണ്ടു കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടത് – എഎന്‍ഐ റിപ്പോര്‍ട്ട്. കളികാര്‍ക്ക് കോവിഡു സ്ഥിരീകരണം റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍, പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍, ഉന്നത സ്‌പോട്‌സ്കൗണ്‍സില്‍, ബന്ധപ്പെട്ട ആരോഗ്യ വകുപ്പുകള്‍ എന്നിവരെ അറിയിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച എല്ലാ ടീമുകളും കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്ന് യുഇ എഫ്എഫ് നിര്‍ദ്ദേശിച്ചിരുന്നു. ടീമിന്റെ ലിസ്ബനിലേക്കുള്ള പുതിയ യാത്രാ ഒരുക്കങ്ങള്‍ പ്രഖ്യാപിക്കപ്പെടും. പുതുക്കിയ കളിപട്ടിക നിശ്ചയിക്കപ്പെടും.