ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികതി ബോര്‍ഡ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കി. ആദ്യമായാണ് ഇത്തരമൊരു ഇളവ് സിബിഡിടി നല്‍കുന്നത്.
ഇതു നാലാം തവണയാണ് ആദായ നികുതി സമര്‍പ്പിക്കാനുള്ള തിയതി നീട്ടി നല്‍കുന്നത്. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ജൂണ്‍ 30 വരെ നീട്ടി നല്കി. കോവിഡ് വ്യാപിച്ചതോടെ വീണ്ടും ജൂലൈ 31 വരെ റിട്ടേണ്‍ നല്‍കാനുള്ള തിയതി നീട്ടിയിരുന്നു.
2020-21 അസസ്മന്റ് വര്‍ഷത്തില്‍ ബിസിനസില്‍നിന്നോ പ്രഫഷനില്‍നിന്നോ വരുമാനമില്ലാത്ത മുതിര്‍ന്ന പൗരന്മാര് മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.