ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിനായുള്ള അഭിമുഖം ആഗസ്ത് ഏഴിനെന്ന് ആര്‍ബിഐ അറിയിച്ചു. നേരത്തെ ജൂലായ് 23 നായിരുന്നു അഭിമുഖം നിശ്ചയിക്കപ്പെട്ടിരുന്നത്. ചില കാരണങ്ങളാലത് നടന്നില്ല. ഏറ്റവും മുതിര്‍ന്ന ഡെപ്യുട്ടി ഗവര്‍ണര്‍ എന്‍എസ് വിശ്വനാഥന്‍ മൂന്നു മാസം മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ്, 39 വര്‍ഷ സേവനത്തിനുശേഷം,കാലവധി കഴിയുംമുമ്പേ വിശ്വനാഥന്‍ സ്ഥാനമൊഴിഞ്ഞത് – ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
പുനര്‍നിയമന കാലവധിക്ക് മുമ്പുതന്നെ വിശ്വനാഥന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. നിയമനാധികാര കമ്മിറ്റി രൂപംനല്‍കിയിട്ടുള്ള എട്ടു പേരടങ്ങുന്ന ചുരുക്കപട്ടികയില്‍ നിന്നുള്ളവരാണ് അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. വിഡീയോ കോണ്‍ഫ്രന്‍സിങ്ങ് മുഖേനയാണ് അഭിമുഖം. അന്തിമ അനുമതിക്കായ്അഭിമുഖത്തില്‍ തെരഞ്ഞടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രധാനമന്ത്രി ചെയര്‍മാനായ നിയമനാധികാരി കമ്മിറ്റിക്ക് അയച്ചുകൊടുക്കും. പ്രധാനമന്ത്രിയെക്കൂടാതെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, ആര്‍ബിഐ ഗവര്‍ണര്‍, രണ്ടു സ്വതന്ത്ര അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് നിയമനാധികാര കമ്മിറ്റി.
ആര്‍ബിഐ ആക്ട് പ്രകാരം രാജ്യത്തെ കേന്ദ്ര ബാങ്കിന് നാല് ഡെപ്യുട്ടി ഗവര്‍ണമാര്‍. മൂന്നു വര്‍ഷത്തേയ്ക്കാണ് നിയമനം. പുനര്‍ നിയമനത്തിനും പരിഗണിക്കപ്പെടാം. പ്രതിമാസം 2.5 ലക്ഷം ശമ്പളവും ആനുകൂല്യങ്ങളും.