രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്ത് കൊറോണ മഹാമാരി വരുത്തിയ ക്ഷീണം ചെറുതൊന്നുമല്ല. വലിയൊരു ശതമാനം ഉപഭോക്താക്കളാണ് ഓര്‍ഡറുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതും ഉത്പന്നങ്ങള്‍ തിരിച്ചയക്കുന്നതും. ഈ പ്രതിസന്ധി മറികടക്കാനാണ് ഫ്‌ലിപ്പ്കാര്‍ട്ട് പുതിയ പെയ്മെന്റ് രീതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇനി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ടില്‍ നിന്നും ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുക അടയ്ക്കേണ്ടതില്ല. ‘പാര്‍ട് പെയ്‌മെന്റ്’ വഴി ചെറിയൊരു തുക മാത്രം അടച്ച് സാധനം ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. മിച്ചമുള്ള തുക ഡെലിവറി നടക്കുന്ന സമയത്ത് നല്‍കിയാല്‍ മതിയെന്നും ഫ്‌ലിപ്പ്കാര്‍ട്ട് അറിയിച്ചു.
പുതിയ നീക്കം റിട്ടേണുകളും ക്യാന്‍സലേഷനും കുറയ്ക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പാര്‍ട് പെയ്മെന്റ വഴി ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് വില നിലവാരത്തില്‍ മാറ്റമുണ്ടാകില്ലെന്നും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്പ്കാര്‍ട്ട് അറിയിച്ചു. നിലവില്‍ പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്്ഡ് (ക്യാഷ് ഓണ്‍ ഡെലിവറി), ഇഎംഐ ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് പാര്‍ട് പെയ്മെന്റ് രീതിയും ഫ്‌ലിപ്പ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്.